Wednesday, May 14, 2014

ഇൻഗ്രെസ്സ് - ഒരു ഗെയിം വിശേഷം

പുതിയൊരു വിഷയമാണ് ഇന്നത്തെ ബ്ലോഗിന് ആധാരം.

ഇന്നലെ ഒരു സഹപ്രവർത്തകയുമായി സംസാരിക്കുമ്പോൾ അവർ പെട്ടെന്ന് എനിക്ക് ഒരു ആൻഡ്രോയ്ഡ് ഫോണുണ്ടോ എന്നാരാഞ്ഞു.

ഇല്ല എന്ന് പറഞ്ഞ എന്നോട്, ഇനി എപ്പോളെങ്കിലും എടുക്കുമ്പോൾ ഇൻഗ്രെസ്സ് എന്നൊരു വീഡിയോ ഗെയിം ഉണ്ടെന്നും, അതിൽ പച്ച ടീമിലേ ചേരാവൂ എന്നും പറഞ്ഞു. ഇത്ര ആവേശത്തോടു കൂടി അവർ സംസാരിക്കുന്നത് കണ്ടപ്പോൾ അത് കൂടുതൽ അറിയാൻ ശ്രമിച്ചു.

സംഭവം ഇതാണ്. ഇന്ന് അമേരിക്കയിലും യൂറോപ്പിലും വൈറൽ ആയിക്കൊണ്ടിരിക്കുന്ന ഒരു കളിയാണ് ഇൻഗ്രെസ്സ്. സ്ഥിരം യുദ്ധപ്രമേയം ആയിട്ടുള്ള വീഡിയോ ഗേമിങ്ങിന്റെ സ്വഭാവം, ഗൂഗിൾ മാപ്പുമായി ബന്ധിപ്പിച്ച്, യഥാർത്ഥ സ്ഥലങ്ങളെ വെർച്വൽ ഗേമിന്റെ ഭാഗം ആക്കുകയാണ് ഇതിൽ ചെയ്തിരിക്കുന്നത്.

നാം സഞ്ചരിക്കുന്ന സ്ഥലങ്ങൾ ഒക്കെ നമ്മുടെ അധീനതയിൽ ആക്കാനുള്ള ശ്രമം ആണിത്. നിങ്ങൾക്ക് വെർച്വൽ ആയി ഇത് ചെയ്യാൻ സാധിക്കില്ല. നിങ്ങൾ അവിടെ ഉണ്ടായിരിക്കുക തന്നെ വേണം. ഒരു സ്ഥലത്ത്  , ഗെയിം വഴി നിങ്ങൾക്ക് ബോംബുകൾ സ്ഥാപിക്കാം. ഇതിനു ഹാക്കിംഗ് എന്ന് പറയും. രണ്ടു ടീമുകൾ ആണുള്ളത് നീലയും പച്ചയും. നിങ്ങൾക്കതിൽ ഒന്ന് തിരഞ്ഞെടുക്കാം.



ഉദാഹരണത്തിന്, ഞാൻ ഒരു പാർക്കിൽ ഇരിക്കുന്നു എന്ന് കരുതുക. ഇൻഗ്രെസ്സ് ആ സ്ഥലം ഗൂഗിൾ മാപ്പിൽ നമുക്ക് കാണിച്ചു തരും. അവിടം ഇതിനു മുൻപ് ആരും ഹാക്ക് ചെയ്തില്ലെങ്കിൽനിങ്ങൾക്ക് തുടങ്ങാം. അഥവാ മുൻപ് ആരെങ്കിലും ഹാക്ക് ചെയ്തിട്ടുണ്ടെങ്കിൽ ആ നിറം അവിടെ കാണിക്കും. അത് നിങ്ങളുടെ എതിര് ടീം ആണെങ്കിൽ നിങ്ങൾക്ക്  ആ സ്ഥലം തിരിച്ചു പിടിക്കാൻ ശ്രമിക്കാം.

ഇങ്ങിനെ പിടിച്ചെടുത്ത സ്ഥലങ്ങളെ കൂട്ടി യോജിപ്പിച്ച്, നിങ്ങൾക്ക് സ്വന്തം ഫീൽഡ് നിർമ്മിക്കാം . എത്ര സ്ഥലം നിങ്ങൾ ഇങ്ങിനെ കീഴടക്കുന്നുവോ അതിനനുസരിച്ച് നിങ്ങൾ കളിയിൽ മുകളിലേക്ക് പോകും..

നിങ്ങളുടെ അടുത്തുള്ള ചില സ്ഥലങ്ങള നിങ്ങൾക്ക് സബ്മിറ്റ് ചെയ്യാൻ സാധിക്കും. അവർ അംഗീകരിച്ചാൽ നിങ്ങൾക്ക് അതിനെയും ഉൾപ്പെടുത്താം.

മറ്റു വീഡിയോ ഗെയിമുകളെ അപേക്ഷിച്ച്, നിങ്ങളെ കൂടുതൽ യാത്ര ചെയ്യാൻ ഇത് പ്രേരിപ്പിക്കുന്നു. നിങ്ങൾ ആ സ്ഥലത്ത് ഉണ്ടാകണം എന്നതിനാൽ നിങ്ങൾ വീടിനു പുറത്തിറങ്ങി സഞ്ചരിക്കുന്നു. കാറിൽ യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് ഹാക്ക്  ചെയ്യാൻ സാധിക്കില്ല,  കൂടുതൽ നടക്കുന്നു. വീഡിയോ ഗെമുകളുടെ   ദൂഷ്യങ്ങൾ എല്ലാമുണ്ടെങ്കിലും ഇങ്ങിനെ ചില നല്ല വിഷയങ്ങൾ കണ്ടില്ലെന്നു നടിക്കാനാവില്ല. അമേരിക്കയിൽ ആളുകൾ ഇതിന്റെ ഫോറം വഴി സംസാരിച്ചു, വളരെ പ്ലാനിങ്ങോട് കൂടി ഇതിനായി മാത്രം യാത്ര ചെയ്യുകയും മറ്റും ചെയ്യുന്നുണ്ടത്രേ!!!!

അത് കൊണ്ട്, ആൻഡ്രോയ്ഡ് ഫോണുകാരെ, ഇന്ത്യ ഇത് വരെ അധികം ഹാക്ക് ചെയ്യപ്പെടാത്ത സ്ഥലമാണ്.... ഇപ്പോൾ തുടങ്ങിയാൽ നിങ്ങൾക്ക് കൂടുതൽ സ്ഥലങ്ങൾ സ്വന്തമാക്കാം.....

ഇത് പറഞ്ഞു തന്ന സഹപ്രവർത്തകക്ക്‌ ഒരു അപേക്ഷയുണ്ട്... നിങ്ങൾ ചേരുന്നു എങ്കിൽ പച്ച ടീമിൽ ചേരണം എന്ന്.. ദയവായി പച്ച ടീമിൽ ചേരുക....

കൂടുതൽ വിവരങ്ങൾക്ക് http://www.ingress.com/ കാണുക 

No comments:

Post a Comment